കൂടരഞ്ഞി : പൂവാറംതോട് മേഖലയില്‍ പൂലി ഭീതിയില്‍ കഴിയുന്ന ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ അത്മാർത്ഥ ശ്രമം വനം വകുപ്പ് നടത്തണമെന്ന് കൂടരഞ്ഞി പഞ്ചായത്ത് യുഡി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജോണി പ്ലാക്കാട്ട് അധ്യക്ഷതവഹിച്ചു.
നിയോജക മണ്ഡലം ചെയർമാൻ സി.കെ. കാസീം ഉദ്ഘാടനം ചെയ്തു. സിബു തോട്ടത്തില്‍, സണ്ണി കിഴക്കരക്കാട്ട്, വി.എ. നസീർ, സണ്ണി പെരികിലം തറപ്പേല്‍, എൻ.ഐ. അബ്ദുള്‍ ജബ്ബാർ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










