കോഴിക്കോട്: ഇന്ന് വൈകുന്നേരം 7 മണി മുതൽ താമരശ്ശേരി ചുരത്തിൽ വിനോദസഞ്ചാരികൾക്ക് പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഈ സമയം മുതൽ ചുരത്തിൽ അനധികൃത പാർക്കിംഗും ഒത്തുചേരലും നിരോധിച്ചു.
ഈദ് അവധിയായതിനാലും അടുത്ത ദിവസം ഞായറാഴ്ച ആയതിനാലും ചുരത്തിൽ വിനോദസഞ്ചാരികൾ വാഹനങ്ങളിൽ ധാരാളമായി എത്താൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
അർദ്ധരാത്രി വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










