ഒളവണ്ണ: തെരുവ് നായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരിക്കേറ്റു. ഷാജി -ബിജുല ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയെ ആണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ വൈകീട്ട് ആറോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സഞ്ചലിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ തലയിലും കഴുത്തിലും ചെവിയിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് കുട്ടിയെ നായയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










