മാവൂർ: മാവൂർ സ്വദേശിനിയായ പതിനാറുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കണ്ണിപ്പറമ്പ് സ്വദേശി അശ്വിൻ (22)ആണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മാവൂർ പൊലീസ് എസ് എച് ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ് ഐമാരായ സലീം മുട്ടത്ത്, എൻ കെ രമേശ്, എ എസ് ഐ സിന്ധു, സി പി ഒമാരായ നിധീഷ്, റിജീഷ് ആവിലോറ, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










