സ്കൂൾ സമയത്ത് ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണമേർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. ഓരോ ജില്ലകളിലേയും പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറത്ത് രാവിലെ 8:30 മുതൽ രാവിലെ 10 മണി വരെയും, വൈകീട്ട് 3:30 മുതൽ വൈകീട്ട് 5 മണി വരെയുമാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. പാലക്കാടും, കോഴിക്കോടും സമാന രീതിയിൽ തന്നെയാണ് നിയന്ത്രണം. മറ്റു ചില ജില്ലകളിൽ നേരിയ സമയ മാറ്റമുണ്ട്.
സ്കൂൾ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും സ്കൂൾ കോളജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










