സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ മഞ്ഞ അലർട്ടും ഇന്ന് നിലവിലുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ വയനാട്, ഇടുക്കി, തൃശൂർ ജില്ലകളിൽ വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. എറണാകുളം ജില്ലയിലെ കോതമംഗലം, കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കുകളിലും പ്രഫഷനൽ കോളജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










