കോഴിക്കോട്:ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വികസനക്കുതിപ്പിനൊരുങ്ങി കുന്നമംഗലം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്. വെള്ളനൂര്‍ കോട്ടോല്‍കുന്നില്‍ ചാത്തമംഗലം പഞ്ചായത്ത് ഏറ്റെടുത്തുനല്‍കിയ 5.1 ഏക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജില്‍ 12 ക്ലാസ് മുറികളും വിശാലമായ സെമിനാര്‍ ഹാളും രണ്ട് കമ്ബ്യൂട്ടര്‍ ലാബുകളും ഉള്‍ക്കൊള്ളുന്ന മൂന്നുനില അക്കാദമിക് ബ്ലോക്ക് ഇന്ന് വൈകുന്നേരം മൂന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. കോളേജ് ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ അഡ്വ. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിക്കും.
കാന്‍റിന്‍, പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, ഓപണ്‍ എയര്‍ ഓഡിറ്റോറിയം, വുഷു പ്ലാറ്റ്ഫോം എന്നിവയും മന്ത്രി സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പുതിയ അക്കാദമിക് ബ്ലോക്കും കാന്‍റിനും ഹോസ്റ്റലും നിര്‍മിച്ചത്. പി.ടി.എ. റഹീം എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 25 ലക്ഷം രൂ വിനിയോഗിച്ചാണ് വുഷു പ്ലാറ്റ്ഫോം നിര്‍മിച്ചത്. ഇതോടെ സ്വന്തമായി വുഷു പ്ലാറ്റ്ഫോം ഉള്ള സംസ്ഥാനത്തെ ആദ്യ കോളേജ് എന്ന നേട്ടവും സ്വന്തമായി.
നിലവില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്‍റര്‍ കോളജ് വുഷു ചാമ്ബ്യന്മാരാണ്. സ്വന്തമായി ഫുട്ബോള്‍ ടര്‍ഫ് ഒരുക്കിയ ആദ്യ സര്‍ക്കാര്‍ കോളജ് കൂടിയാണിത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 92 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ഓപണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിച്ചത്. ഇംഗ്ലീഷ്, ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിലായി മൂന്ന് യു ജി പ്രോഗ്രാമുകളും ഗണിത വിഷയത്തില്‍ ഒരു പി ജി പ്രോഗ്രാമുമാണ് കോളജില്‍ നിലവിലുള്ളത്.
നിലവിൽ പാലക്കാട്, വയനാട് തുടങ്ങി ദൂരദേശങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്ക് വലിയ അനുഗ്രഹമാണ് പുതുതായി ആരംഭിക്കുന്ന ഗേൾസ് ഹോസ്റ്റൽ. ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ള ഗ്രൗണ്ട് ഫ്ലോറിൽ 36 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ട്. ഇംഗ്ലീഷ്, എക്കണോമിക്സ്, കോമേഴ്സ് വിഷയങ്ങളിലായി മൂന്ന് യു.ജി പ്രോഗ്രാമുകളും ഗണിത വിഷയത്തിൽ ഒരു പി.ജി പ്രോഗ്രാമുമാണ് കോളേജിൽ നിലവിലുള്ളത്. 500 ഓളം കുട്ടികൾ കോളേജിൽ പഠിക്കുന്നുണ്ട്. ഹോസ്റ്റലും കാന്റീനും പുതിയ അക്കാദമിക് ബ്ലോക്കും ഫർണിഷ് ചെയ്യുന്നതിന് 50 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
ക്യാമ്പസ് സമ്പൂർണ്ണ വൈഫൈ ക്യാമ്പസ് ആക്കി മാറ്റുന്നതിനും സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതിനും 90 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തി പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ വാങ്ങുന്നതിന് 15 ലക്ഷം രൂപയും സർക്കാർ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി തടസ്സം പരമാവധി ഒഴിവാക്കുന്നതിന് സ്വന്തമായി ഒരു ട്രാൻസ്ഫോമറും ഡീസൽ ജനറേറ്ററും കോളേജിൽ സ്ഥാപിച്ചിട്ടുണ്ട്. കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ അനുവദിച്ച 50 ലക്ഷം ഉപയോഗിച്ച് റോഡ് വീതികൂട്ടൽ പ്രവൃത്തി നടന്നുവരികയാണ്. ഈ റോഡിൻ്റെ തുടർ വികസനത്തിനായി 50 ലക്ഷം രൂപ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ക്യാമ്പസ് ഭിന്ന ശേഷി സൗഹൃദം ആക്കുന്നതിനുവേണ്ടി ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും കോളേജിൽ ക്രമീകരിച്ചിട്ടുണ്ട്. ഇക്കണോമിക്സ് വിഷയത്തിൽ തുടർച്ചയായി യൂണിവേഴ്സിറ്റി റാങ്കുകൾ കോളേജിനു ലഭിക്കാറുണ്ട്. 2025ലെ ഫലം വന്നപ്പോൾ രണ്ടാം റാങ്ക് ഉൾപ്പടെ ആദ്യ പത്തിൽ നാല് റാങ്കുകൾ കുന്നമംഗലം ഗവൺമെന്റ് കോളേജ് വിദ്യാർഥികൾക്കാണ്. ഈ വർഷം നാക് ഗ്രേഡിങ്ങിന് വിധേയമാവാൻ തയ്യാറെടുക്കുകയാണ് കുന്നമംഗലം ഗവൺമെൻറ് കോളേജ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










