കോഴിക്കോട്: പണമില്ല എന്ന കാരണത്താൽ വിശപ്പ് മാറ്റാൻ നിങ്ങൾ കഷ്ടപ്പെടേണ്ടതില്ല. ഈ ഹോട്ടലിൽ പോയാൽ വിശപ്പ് ശമിപ്പിക്കാം. പണം നൽകാതെ തന്നെ. പക്ഷേ ഒരു നിബന്ധന മാത്രമേയുള്ളൂ, നിങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാകരുത്.
നരിക്കുനി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സുൽത്താൻ ഹോട്ടലിന്റെ ഉടമയാണ്, വിശക്കുന്നവരുടെ വിശപ്പ് ശമിപ്പിക്കുന്നതിന് പണം ഒരു മാനദണ്ഡമല്ല എന്ന പ്രഖ്യാപനവുമായി മുന്നോട്ടുവന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഈ സൗജന്യ ഭക്ഷണം ലഭ്യമാകില്ലെന്ന് ഉടമ കെ സലീം വ്യക്തമാക്കി.
ലഹരി ഉപയോഗിക്കാത്തവർക്കും ദരിദ്രർക്കും ഭക്ഷണം സൗജന്യമാണെന്ന് സൂചിപ്പിക്കുന്ന ഒരു വലിയ ബോർഡും ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. മയക്കുമരുന്ന് ആസക്തിക്കെതിരെ സന്ദേശം പ്രചരിപ്പിക്കുകയും അര്‍ഹരായവര്‍ക്ക് ഭക്ഷണം നൽകുകയും ചെയ്യുക എന്നതാണ് പ്രവർത്തനത്തിന്റെ ലക്ഷ്യമെന്ന് സലീം കൂട്ടിച്ചേർത്തു. നിരവധി ആളുകൾ ഇതിനകം ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










