കോഴിക്കോട്: താമരശേരിയില്‍ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ രണ്ടു മാസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്.
കഴിഞ്ഞ മെയിലാണ് വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ 12കാരി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രിയില്‍ നിന്നും നല്‍കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ താമരശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
പ്രതി പ്രദേശവാസിയായ 70കാരനാണ് എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. എന്നാല്‍, പെണ്‍കുട്ടിയുടെ മൊഴി ആരോപണ വിധേയൻ നിഷേധിച്ചു. പൊലീസ് 70കാരൻ്റെയും, ഗർഭസ്ഥ ശിശുവിൻ്റെയും രക്ത സാമ്ബിള്‍ എടുത്ത് ഡിഎൻഎ പരിശോധക്ക് അയച്ചു. എന്നാല്‍, സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ട് ഒന്നര മാസം പിന്നിട്ടിട്ടും ഫലം ലഭ്യമായിട്ടില്ല. ഡിഎൻഎ ഫലം വരാതെ കേസില്‍ നടപടി സ്വീകരിക്കാൻ ആവില്ല എന്ന നിലപാടിലാണ് പൊലീസ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










