കോഴഞ്ചേരി: പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അറിവോടെയാണ് വീട്ടിലെത്തി ഇയാള്‍ പീഡിപ്പിച്ചത്.
നരിക്കുനി മണ്ണാറചാലില്‍ വീട്ടില്‍ സനോജാണ് (41) പിടിയിലായത്. ജൂണ്‍ 27നാണ് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടില്‍ കുട്ടിയെ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് മൊഴി.
കുട്ടിയുടെ മാതാപിതാക്കളും കേസില്‍ പ്രതികളാണ്.പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ ഒരു വര്‍ഷം മുമ്ബാണ് സനോജിനെ പരിചയപ്പെടുന്നത്.പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ അമ്മ വാങ്ങിനല്‍കിയ പുതിയ ഫോണിലൂടെ ആയിരുന്നു സന്ദേശങ്ങള്‍ അയച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നു. എന്‍സിസി ക്യാമ്ബില്‍ ജോലിയുണ്ടെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം നേടിയെടുത്ത ഇയാള്‍ തുടര്‍ന്ന് ഇവരുടെ അറിവോടെ വീട്ടിലെത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍ പെട്ട സ്‌കൂള്‍ അധ്യാപകരാണ് വിവരങ്ങള്‍ ആദ്യം ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ മുഖേന പൊലീസില്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










