പത്തനംതിട്ട : കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടന്ന് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു. മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് നടപടി.
108 ആംബുലൻസിന്റെ ഡ്രൈവറാണ് പീഡനം നടത്തിയത്. കോവിഡ് രോഗിയുമായി ആംബുലൻസിൽ ആരോഗ്യ പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. ആംബുലൻസ് ഡ്രൈവർമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ആംബുലൻസുകൾക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.