തിരുവമ്ബാടി: ആനക്കാംപൊയില്‍ – കള്ളാടി- മേപ്പാടി തുരങ്കപ്പാതയുടെ പ്രവേശന കവാടമായ മറിപ്പുഴയില്‍നിന്നു നാഷണല്‍ ഹൈവേ 66 ലേക്ക് 30 മീറ്റർ വീതിയില്‍ നാലുവരിപ്പാത നിർമിക്കുകയാണ് സർക്കാരിന്‍റെ അടുത്ത ലക്ഷ്യമെന്ന് ലിന്‍റോ ജോസഫ് എംഎല്‍എ അറിയിച്ചു.
തുരങ്ക പാതയുടെ നിർമാണോദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വാഗതസംഘം പിരിച്ചുവിടുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. തുരങ്കപാതയുടെ പണി പൂർത്തീകരിക്കുന്നതോടൊപ്പം നാലുവരി പാതയുടെ പണിയും പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും എംഎല്‍എ പറഞ്ഞു.
ആനക്കാംപൊയില്‍ പാരീഷ് ഹാളില്‍ ചേർന്ന യോഗത്തില്‍ തിരുവമ്ബാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു.
തിരുവമ്ബാടി പഞ്ചായത്ത് അംഗങ്ങളായ ബേബി കരിമ്ബിൻപുരയിടത്തില്‍, രാജു അമ്ബലത്തിങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂർ, സെന്‍റ് മേരീസ് യുപി സ്കൂള്‍ പ്രധാനാധ്യാപകൻ റോയ്, ബെന്നി ആനക്കല്ലേല്‍ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










