ഹിമാചൽ പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75-ാം ജന്മദിനാശംസകൾ നേർന്ന് തിബത്തൻ ആത്മീയ നേതാവ് ദലൈലാമ. പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സെൻട്രൽ തിബത്തൻ അഡ്മിനിസ്‌ട്രേഷന്റെ വെബ്സൈറ്റിൽ പങ്കുവെച്ച കത്തിലാണ് ദലൈലാമ ആശംസകളറിയിച്ചത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം താമസിച്ച അതിഥി എന്ന നിലയിൽ, സമീപ വർഷങ്ങളിൽ രാജ്യം കൈവരിച്ച ദൂരവ്യാപകമായ വികസനത്തിനും പുരോഗതിക്കും താൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും, അടുത്തിടെ രാജ്യം കൈവരിച്ച വളർച്ചയ്ക്കും ശക്തിക്കും മോദിയെ അഭിനന്ദിക്കുന്നുവെന്നും ദലൈലാമ കത്തിൽ എഴുതി. ഇന്ത്യ ലോകത്തിന് സമാധാനത്തിന്റെയും സ്ഥിരതയുടെയും മാതൃകയാണെന്നും അതിന്റെ വിജയം ആഗോള വികസനത്തിന് സംഭാവന നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










