ബേപ്പൂർ: പാമ്പൻ പാലം തുറക്കാത്തതിനാൽ ബേപ്പൂരിലേക്ക് വരുന്ന ഉരുക്കള്‍ പ്രതിസന്ധിയിലാണ്. ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് ആറ് ഉരുക്കള്‍ പ്രവർത്തിച്ചിരുന്നു.
തമിഴ്നാട് കടലൂർ ഭാഗത്ത് പാമ്ബൻ പാലം തുറക്കാത്തതിനാല്‍ തിരിച്ചെത്താനാവാതെ കിടക്കുന്നത്. 25 ന് പാലം തുറക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും തീരുമാനമായില്ല. രാമേശ്വരത്തു നിന്ന് പാമ്ബൻ ദ്വീപിലേക്ക് പുതുതായി നിർമ്മിച്ച പാമ്ബൻ പാലത്തിത്തിൻ്റെ നിർമ്മാണം 2024 ല്‍ പൂർത്തിയായി 2025 ഏപ്രിലില്‍ പ്രവർത്തനമാരംഭിച്ചതാണ്. വൻകിട ഉരുക്കള്‍ക്കും കപ്പലുകള്‍ക്കും കടന്ന് പോകാനായി 17 മീറ്റർ ഉയരത്തിലേക്ക് നീക്കാവുന്ന 63 മീറ്റർ നീളത്തില്‍ നിർമ്മിച്ച നാവിഗേഷൻ സ്പാനിംഗ് ഉയർത്തി പാത ഒരുക്കാനുള്ള സംവിധാനം പൂർത്തിയാകാത്തതിനാലാണ് ഉരുക്കള്‍ കുടുങ്ങി കിടക്കുന്നത്.
ഇന്ത്യൻ റെയില്‍വേയുടെ എൻജിനീയറിംഗ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡിൻ്റെ നേതൃത്വത്തില്‍ 535 കോടി രൂപ ചിലവഴിച്ചാണ് 2.05 കിലോമീറ്റർ ദൈർഘ്യമുള്ള പാമ്ബൻ പാലം പുതുക്കി നിർമ്മിച്ചത്. കപ്പലുകള്‍ക്ക് കടന്ന് പോകാൻ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യത്തെ വെർട്ടിക്കല്‍ ലിഫ്റ്റിംഗ് പാലമാണിത്. മേയ് 15 മുതല്‍ സെപ്തംബർ 15 വരെ ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കത്തിന് നിരോധനം നിലവിലുളളതിനാല്‍ ബേപ്പൂരിലെ ഉരുക്കള്‍ ഈ കാലയളവില്‍ അറ്റകുറ്റപണിക്കായി കടലൂർ ഭാഗത്തേക്ക് പോകുന്നത് പതിവാണ്. ഇത്തരത്തില്‍ അറ്റകുറ്റപ്പണിക്കായി പോയ ഉരുക്കളാണ് കുടുങ്ങിക്കിടക്കുന്നത്. സീപ്രിൻസ്, ശൈലേശ്വർ, ദ്വിപ്ദർശൻ, കാവ്യ, പുതിയ രണ്ട് ഉരുക്കള്‍ എന്നിവയാണ് കുടുങ്ങിക്കിടക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










