ചെറുവാടി: പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി പ്രകാരം കേരള സര്‍ക്കാര്‍ കായിക വകുപ്പ് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ചെറുവാടി സ്‌റ്റേഡിയം നിമാണ പ്രവൃത്തി ഇദ്‌ഘാടനം കായിക മന്ത്രി വി. അബ്‌ദുറഹിമാന്‍ നിര്‍വഹിച്ചു.
കായിക വകുപ്പ് 50 ലക്ഷം രൂപയും ലിന്റോ ജോസഫ് എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ട് 50 ലക്ഷം രൂപയും ചേര്‍ത്ത് ഒരു കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. തിരുവമ്ബാടി എം.എല്‍.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, ജില്ലാ പഞ്ചായത്ത് മെമ്ബര്‍ നാസര്‍ എസ്‌റ്റേറ്റ്‌മുക്ക്, പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ആയിഷ ചേലപ്പുറത്ത്, വിവിധ രാഷ്ര്‌ടീയപാര്‍ട്ടി പ്രതിനിധികളായ ജോണി ഇടശേരി, സുജ ടോം, എം.കെ ഉണ്ണിക്കോയ, കെ.വി അബ്‌ദുറഹിമാന്‍, ഗുലാം ഹുസൈന്‍ കൊളക്കാടന്‍, ഇ. അരുണ്‍ എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ്‌അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു സ്വാഗതവും സെക്രട്ടറി ആന്‍സു നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










