മസ്കത്ത്: കേരളത്തിൽ മാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ‘ഫ്ളൈഅറേബ്യ ടൂർസ് ആൻഡ്
ട്രാവൽസ്’ സ്വന്തം സേവനരംഗത്തെ പത്തുവർഷത്തെ വിജയകരമായ യാത്രയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. അതോടൊപ്പം, കമ്പനി നടപ്പിലാക്കിയ പുതിയ പ്രിവിലേജ് കാർഡിൻ്റെ അംഗത്വ ക്യാമ്പയിൻ പ്രകാശന കർമ്മം മസ്കറ്റിൽ വെച്ച് നടത്തുകയും ചെയ്തു.
മസ്കത്തിൽ നടന്ന ചടങ്ങിൽ, ഒമാനിലെ ഉന്നത ഭരണസംവിധാനമായ സ്റ്റേറ്റ് കൗൺസിലിന്റെ അംഗമായ ഡോ. അലി ബിൻ നാസിർ ബിൻ അബ്ദുല്ല ബിൻ സാലിം അൽ-ഹറാസിയാണ് ക്യാമ്പയിൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്.
ഫ്ളൈഅറേബ്യ ട്രാവൽസിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ.സി.കെ. ഷമീം ചടങ്ങിൽ സംസാരിച്ചു.“ഒരു പതിറ്റാണ്ട് കാലമായി വിശ്വാസത്തിലും പ്രതിബദ്ധതയിലും ആധാരമിട്ട് ട്രാവൽസ് മേഖലയിൽ മികച്ച സേവനങ്ങൾ നൽകാൻ കഴിഞ്ഞത് അഭിമാനകരമാണ്. പുതിയ പ്രിവിലേജ് കാർഡ് ക്യാമ്പയിൻ കൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവർദ്ധിത സേവനങ്ങൾ നൽകുകയാണ് ലക്ഷ്യമെന്നും, അത് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവത്തിനായി രൂപകൽപ്പന ചെയ്തതാണെന്നും” അദ്ദേഹം പറഞ്ഞു.
പ്രിവിലേജ് കാർഡിന്റെ പ്രത്യേക ആനുകൂല്യങ്ങൾ:
വിമാന ടിക്കറ്റുകളിൽ ആകർഷകമായ കിഴിവുകൾ , വിഐപി കസ്റ്റമർ സർവീസുകൾ, വിശിഷ്ട ഹോളിഡേ പാക്കേജുകൾ ചടങ്ങിൽ വിവിധ സാമൂഹിക, വ്യവസായ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും, കമ്പനിയിലെ ഉദ്യോഗസ്ഥരും, വിശ്വസ്ത ഉപഭോക്താക്കളും പങ്കെടുത്തു. പത്താം വാർഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ, കമ്പനി പുതിയതലത്തിലേക്ക് കടക്കുന്ന ഒരു പ്രമേയപ്രധാനമായ തുടക്കമായി കണക്കാക്കുന്നുവെന്നും ഡോ.ഷമീം കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










