ആലപ്പുഴ∙ അമ്മയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തിയ പതിനേഴുകാരിക്കെതിരെ വധശ്രമത്തിനു കേസെടുത്തു. പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകശ്രമത്തിനു കേസെടുത്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. മകളെ സഖി ഷെൽട്ടർ ഹോമിലേക്ക് മാറ്റി.നായ മൂത്രമൊഴിച്ചത് വീടിന്റെ തറയിൽ നിന്നും കഴുകി കളയാൻ ആവശ്യപ്പെട്ടതിനാണു മകൾ കത്തികൊണ്ട് അമ്മയെ കഴുത്തിൽ കുത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










