ചെന്നൈ: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ ആരോപണവിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് നടന്‍ ജയറാം പ്രതികരിച്ചു. ദൃശ്യങ്ങളിലെ പൂജ തന്റെ വീട്ടില്‍ നടന്നതല്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിവിളിച്ചതനുസരിച്ച് പോയതെന്നും ജയറാം ഏപറഞ്ഞു. ശബരിമലയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടത്. ശബരിമലയുടെ വാതില്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. അമ്പത്തൂരിലെ ഒരു ഫാക്ടറിയിലാണ് പരിപാടി നടന്നത്. വീരമണിയെ ക്ഷണിച്ചത് അദ്ദേഹമാണ്. അന്ന് അതൊരു വലിയ ഭാഗ്യമാണെന്ന് അദ്ദേഹം കരുതി. പണപ്പിരിവ് ശ്രദ്ധയില്‍പ്പെട്ടില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ജയറാം പറഞ്ഞു. ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. 2019ലാണ് ദൃശ്യങ്ങള്‍ പുറത്തിറങ്ങിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍ ശ്രീകോവിലിന്റെ വാതിലാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
അതെ സമയം ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരൻ. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










