കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 86,560 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 10,820 രൂപ നൽകണം. ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 460 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു ഘട്ടത്തിൽ പവന് 90,000 രൂപയിലെത്തുമെന്ന് തോന്നിച്ചിരുന്ന സ്വർണവില ഇപ്പോൾ വീണ്ടും കുറയുകയാണ്.
ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, സ്വർണവില നിലവിൽ ഏറ്റവും ഉയർന്ന നിരക്കിലാണ്. സ്വർണത്തിന്‍റെ വർധിച്ചുവരുന്ന ഡിമാന്‍റാണ് വില കുതിക്കുന്നതിന്‍റെ പ്രധാന കാരണം. ഓരോ ദിവസവും കഴിയുന്തോറും ഡിമാന്‍റ് കൂടുന്നത് വില വർധനവിന് ആക്കം കൂട്ടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










