ബെംഗളൂരു: ബെംഗളൂരുവിലെ യെലഹങ്കയിലെ ഒരു ലോഡ്ജിലുണ്ടായ തീപിടുത്തത്തിൽ ഒരു യുവതിയും യുവാവും മരിച്ചു. ബെംഗളൂരു സ്വദേശികളായ രമേശ്, കാവേരി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് രമേശ് ലോഡ്ജ് മുറിക്ക് പെട്രോൾ ഒഴിച്ച് തീയിട്ടു. അതെ സമയം രക്ഷപ്പെടാൻ കാവേരി ലോഡ്ജിലെ ടോയ്‌ലറ്റിൽ കയറിയെങ്കിലും മുറിയിൽ പുക നിറഞ്ഞതോടെ ശ്വാസംമുട്ടി മരിച്ചു. മുറിയിലേക്ക് തീ പടർന്നതോടെ രമേശിന് പൊള്ളലേറ്റു. പൊള്ളലേറ്റ രമേശും മരിച്ചു. തുടർന്ന് മറ്റ് മുറികളിലേക്ക് തീ പടർന്നെങ്കിലും താമസക്കാർ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചു.ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










