കുമളി (ഇടുക്കി): മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ കോടതിയിലേക്ക് ഭീഷണി സന്ദേശം. ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കോടതി അധികൃതര്‍ വിവരം തൃശൂര്‍ കളക്ടര്‍ക്ക് കൈമാറി. തൃശ്ശൂര്‍ കളക്ടര്‍ വിവരം ഇടുക്കി കളക്ടറെയും അറിയിച്ചു.
തുടർന്ന് ഇടുക്കിയിലെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പോലീസും സംയുക്തമായി അണക്കെട്ടില്‍ പരിശോധന നടത്തി. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടര്‍, മെയിന്‍ ഡാം, ബേബി ഡാം ഷട്ടര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. അതിനിടെ, ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തേക്കടിയില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും എത്തിയ മാധ്യമപ്രവര്‍ത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തടഞ്ഞത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










