തിരുവനന്തപുരം∙ വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടര്‍വാഹന വകുപ്പ്. ഇന്നലെ മുതൽ 19 വരെ പരിശോധന നടത്താനാണ് നിർദേശം. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുത്ത ചടങ്ങിനിടെ അമിതവേഗത്തിലും ഹോണ്‍ മുഴക്കിയും പാഞ്ഞ ബസിനെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചിരുന്നു. അതോടെ ബസിന്റെ പെർമിറ്റും റദ്ദാക്കി.
അനുമതിയില്ലാതെ ഉപയോഗിക്കുന്ന എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഓരോ ജില്ലയിലെയും പരിശോധനയുടെ കണക്കുകള്‍ ദിവസേന കൈമാറണമെന്നും നിര്‍ദേശമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










