മാവൂർ: ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ചവെച്ചതിന്റെ അംഗീകാരമായി പൂവാട്ടുപറമ്പ് കെയർലാൻഡ് ജനറൽ ആശുപത്രിക്ക് ഏഷ്യൻഗ്രാഫ് ദിനപത്രത്തിന്റെ ‘ബെസ്റ്റ് മെഡിക്കൽ ക്ലിനിക് അവാർഡ്’ ലഭിച്ചു. അവാർഡ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക് ആശുപത്രി പ്രതിനിധികൾക്ക് കൈമാറി.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒളിക്കൽ ഗഫൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം. എ. എം. ഒ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. റിയാസ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സൂഫിയാൻ, വാർഡ് അംഗം ഇ. പി. വൽസല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാമൂഹ്യാരോഗ്യ സംരക്ഷണത്തിനും നിലവാരമുള്ള ചികിത്സാ സേവനങ്ങൾക്കും നൽകിയ പ്രാധാന്യമാണ് കെയർലാൻഡ് ജനറൽ ആശുപത്രിയെ ഈ അംഗീകാരത്തിന് അർഹമാക്കിയതെന്ന് ഏഷ്യൻഗ്രാഫ് അധികൃതർ അറിയിച്ചു.സമൂഹത്തിന്റെ വിശ്വാസത്തിനും തുടർച്ചയായ പിന്തുണയ്ക്കും ആശുപത്രി അധികൃതർ നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










