കോഴിക്കോട്: പൊറോട്ടക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. ഫ്രാൻസിസ് റോഡിനടുത്ത് പിപി ഹൗസിലെ കെ.ടി. അഫാം(24) ആണ് പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഇയാൾ അറസ്റ്റിലായത്.
വീട്ടിൽവെച്ച് പൊറോട്ടയുണ്ടാക്കി സമീപത്തുള്ള ഹോട്ടലുകളിൽ വിതരണംചെയ്യലാണ് ഇയാളുടെ ജോലി. പൊറോട്ടവാങ്ങിക്കാനെന്ന വ്യാജേന പല ആളുകളും വീട്ടിൽവന്ന് മയക്കുമരുന്ന് വാങ്ങിപ്പോകുന്നുണ്ട് എന്നുള്ള വിവരം പോലീസിന് ലഭിച്ചതിനെത്തുടർന്ന് ഇയാളും ഇയാളുടെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് സിറ്റി ഡാൻസാഫും ടൗൺ പോലീസും ചേർന്ന് വീട് റെയ്ഡ് ചെയ്തതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










