കോഴിക്കോട്: വടകരയിലെ ഒരു വസ്ത്രശാലയുടെ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വാതിൽ പൊളിച്ച് രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. മംഗലനാട് സ്വദേശിയായ മൂന്ന് വയസ്സുകാരൻ മാതാപിതാക്കൾക്കൊപ്പം തുണിഷോപ്പിൽ എത്തിയപ്പോൾ അബദ്ധത്തിൽ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങുകയായിരുന്നു
അതെ സമയം അടഞ്ഞുപോയ വാതിൽ പുറത്തുനിന്നു തുറക്കാനും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ.ദീപക്കിന്റെ നേതൃത്വത്തിൽ എത്തിയ സംഘം ഡോർ ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് വാതിൽ തുറന്ന് കുട്ടിയെ പുറത്തെടുത്തു .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










