സ്വകാര്യ ഭാഗത്തെ കറുപ്പിനെപ്പറ്റി അധികം ആരും സംസാരിക്കാറില്ല. അത് ചിലപ്പോൾ നാണക്കേട് കൊണ്ടോ അല്ലെങ്കിൽ അക്കാര്യങ്ങളെപ്പറ്റി സംസാരിക്കനുള്ള മടി കൊണ്ടോ ആവാം. എന്നാൽ ഇനി ഇതിനുള്ള പ്രതിവിധി നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. സ്വകാര്യഭാഗം ആയത് കൊണ്ട് തന്നെ ഇവിടെ പരീക്ഷണങ്ങൾ നടത്തുന്നതിൽപരിധിയുണ്ട്. കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് ചിലപ്പോൾ വിപരീത ഫലം നൽകിയേക്കാം.ഇതിനൊക്കെ മികച്ച പ്രതിവിധിയാണ് തേനും രക്തചന്ദനവും. ഇവ രണ്ടും നന്നായി മിക്സ് ചെയ്ത് സ്വകാര്യഭാഗത്ത് തേച്ചു പിടിപ്പിക്കുക. പത്തുമുതൽ പതിനഞ്ചു മിനിറ്റ് വരെ ഇങ്ങനെ വച്ചതിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇതേ മിശ്രിതം കക്ഷത്തിലും വയറിനു ചുറ്റും തുടകൾക്കിരുവശത്തും ഉപയോഗിക്കാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് തുടരണം.
മുഖം തിളങ്ങാൻ മാത്രമല്ല സ്വകാര്യഭാഗത്തെ കറുപ്പകറ്റാനും പപ്പായ നിങ്ങളെ സഹായിക്കും. പപ്പായയ്ക്ക് ചര്‍മത്തെ നിറം വെപ്പിക്കാനുള്ള കഴിവുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിനായി നല്ലതുപോലെ പഴുത്ത പപ്പായ കൈ കൊണ്ട് ഒന്ന് മിക്സ് ചെയ്തസ്വകാര്യഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുക. ശേഷം അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഒരാഴ്ച തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ ഇരുണ്ട നിറത്തിനു മാറ്റമുണ്ടാകും.
നിറം വർധിക്കാൻ മികച്ച പ്രതിവിധിയാണ് ചന്ദനം. ഇതിനായി ചന്ദനം പാലില്‍ മിക്‌സ് ചെയ്ത് ഇത് സ്വകാര്യഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. പത്തുമുതൽ ഇരുപത് മിനുട്ട് വരെ ഇങ്ങനെ വച്ചതിന് ശേഷം കഴുകിക്കളയാം. നിറം വർധിപ്പിക്കാൻ മാത്രമല്ല ദുര്‍ഗന്ധമകറ്റുന്നതിനും ചന്ദനം സഹായിക്കുന്നു. കിട്ടുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. നല്ലൊരു ആസ്ട്രിജന്റ് ആണ് ഇത്. ഏത് വിധത്തിലുള്ള ചര്‍മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. സ്വകാര്യഭാഗങ്ങളിലെ കറുപ്പിന് പരിഹാരം കാണുന്നതിന് പെട്ടെന്ന് പ്രവര്‍ത്തിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഇതിനായി ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി കഴുകി മുറിച്ച് നീരാക്കി മാറ്റുക. ശേഷം ഇത് സ്വാകാര്യ ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുക. ആവശ്യമെങ്കിൽ ഈ നീരിലേക്ക് അൽപം കടലമാവും ചേർക്കാവുന്നതാണ്. ഒരു പതിനഞ്ചു മിനിറ്റിന് ശേഷം കഴുകിക്കളയാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










