തൃശ്ശൂരിൽ ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതിനു പിന്നാലെ എട്ടാംമാസത്തില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മൃതദേഹം ക്വാറിയില്‍ തള്ളി. സംഭവത്തില്‍ ആറ്റൂര്‍ സ്വദേശി സ്വപ്‌നയ്‌ക്കെതിരേ പോലീസ് കേസെടുത്തു. സ്വപ്ന ഗർഭിണിയായത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. തുടർന്ന് യുവതി എട്ടാംമാസം ഗര്‍ഭച്ഛിദ്രത്തിനായുള്ള ഗുളിക കഴിച്ചു. മൂന്നാംദിവസം യുവതി വീട്ടില്‍വെച്ച് പ്രസവിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം യുവതി അമിത രക്തസ്രാവത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയത്തെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.പിന്നീട് നടത്തിയ പരിശോധനയില്‍ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി. ഉടന്‍തന്നെ ചെറുതുരുത്തി പോലീസില്‍ വിവരമറിയിച്ചു.
പോലീസ് ചോദ്യംചെയ്തതോടെ ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതും പ്രസവിച്ചതുമടക്കമുള്ള കാര്യങ്ങള്‍ സ്വപ്ന തുറന്നുപറഞ്ഞു. പ്രസവത്തില്‍ത്തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് സഹോദരന്റെ കൈയില്‍ കുഞ്ഞിന്റെ മൃതദേഹം കൊടുത്തുവിടുകയും പാലക്കാട് ജില്ലയിലെ ക്വാറിയില്‍ കൊണ്ടിടുകയും ചെയ്‌തെന്നാണ് മൊഴി. മാലിന്യങ്ങള്‍ നിറച്ച സഞ്ചിയിലിട്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും വിവരമുണ്ട്. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










