കൊച്ചി ∙ നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. തായ്‌ലൻഡിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുവന്ന 6.4 കിലോ ഹൈബ്രിഡ് കഞ്ചാവ് ഇന്നലെ രാത്രി പിടികൂടി. ഇതിന് 6.4 കോടി രൂപ വിലവരും. കഞ്ചാവ് കൊണ്ടുവന്ന വയനാട് സ്വദേശി അബ്ദുൾ സമദിനെ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഈ വർഷം മാത്രം വിമാനത്താവളത്തിൽ 107 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് അബ്ദുൾ സമദ് ഹൈബ്രിഡ് കഞ്ചാവ് ശേഖരിച്ച് വിയറ്റ്നാം വഴി കൊച്ചിയിലെത്തി. ലഗേജ് പരിശോധിച്ച കസ്റ്റംസ്, മറ്റ് വസ്തുക്കൾക്കൊപ്പം ഒളിപ്പിച്ച നിലയിൽ ഇത് കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










