ചെന്നൈ ; 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് മുഖ്യമന്ത്രിസ്ഥാനാർഥിയായിരിക്കുമെന്ന് ടിവികെ പ്രഖ്യാപിച്ചു. പാർട്ടി ജനറൽ കൗൺസിൽ മഹാബലിപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.
തിരഞ്ഞെടുപ്പിൽ ടിവികെ ഒരിടത്തും സഖ്യമില്ലാതെ മത്സരിക്കുമെന്ന് വിജയ് വ്യക്തമാക്കി. ഇതോടെ എഐഎഡിഎംകെയുടെ സഖ്യ പ്രതീക്ഷകൾക്കും വിരാമമായി.
യോഗത്തിൽ സംസാരിച്ച വിജയ്, കരൂരിലെ ദുരന്തത്തിൽ മരിച്ചവർക്കു അനുശോചനം രേഖപ്പെടുത്തി. പാർട്ടിയെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും, “സത്യത്തിന്റെയും നിയമത്തിന്റെയും ഭാഗത്ത് നിന്നുകൊണ്ട് എല്ലാം അതിജീവിക്കുംമെന്നും അദ്ദേഹം പറഞ്ഞു.കോയമ്പത്തൂരിലെ വിദ്യാർഥിനിക്കെതിരായ കൂട്ടബലാത്സംഗ സംഭവത്തെ വിജയ് ശക്തമായി അപലപിച്ചു. “തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നിരിക്കുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും എവിടെയാണ് സുരക്ഷ? മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉറക്കത്തിൽ നിന്ന് എപ്പോൾ ഉണരും?” — വിജയ് ചോദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










