ഹൃദയാരോഗ്യത്തിലേക്കുള്ള ജാലകങ്ങളാണ് കണ്ണുകൾ. ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ നേത്ര പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. രക്തക്കുഴലുകളിലെ അസാധാരണതകൾ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ റെറ്റിനയിലെ മാറ്റങ്ങൾ നേത്ര പരിശോധനയിലൂടെ കണ്ടെത്താൻ കഴിയും, ഇത് രോഗം നേരത്തേ നിർണ്ണയിക്കാൻ സഹായിക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള മിക്ക ആളുകൾക്കും റെറ്റിനയിൽ ലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി.
റെറ്റിനയിലെ ധമനികളിലോ ഞരമ്പുകളിലോ രക്തക്കുഴലുകൾക്ക് തടസം കാണപ്പെടുകയോ, ഹൈപ്പർ ടെൻസീവ് റെറ്റിനോപ്പതി അഥവാ ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള കേടുപാടുകൾ, ഡയബറ്റിക് റെറ്റിനോപ്പതി ഇവ ഉണ്ടാകാം. ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്ന പ്രമേഹത്തിന്റെ ഒരു സങ്കീർണതയാണ് ഡയബറ്റിക് റെറ്റിനോപ്പതി.ഇവയെല്ലാം ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുകയും പ്രായമാകുമ്പോൾ ഉണ്ടാകുന്ന മാക്യുലർ ഡീജനറേഷൻ ഉണ്ടാവുകയും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










