ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന സഞ്ജു സാംസൺ ടീം വിടുമെന്ന റിപ്പോർട്ടുകൾ യാഥാർത്ഥ്യമാകുന്നു. കുറച്ച് ദിവസങ്ങളായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, സഞ്ജു-രാജസ്ഥാൻ കൂട്ടുകെട്ട് ഇനി ഐപിഎല്ലിൽ കാണില്ല. സഞ്ജു ടീം വിടാൻ താൽപര്യം പ്രകടിപ്പിക്കുകയും രാജസ്ഥാൻ പകരക്കാരനെ അന്വേഷിക്കുകയും ചെയ്തതോടെ ചിത്രം വ്യക്തമാണ്. രവീന്ദ്ര ജഡേജ-സാം കറൻ-സഞ്ജു സാംസൺ ‘ട്രേഡ്’ 48 മണിക്കൂറിനുള്ളിൽ പൂർത്തിയാകുമെന്നായിരുന്നു ഞായറാഴ്ച രാത്രിയിലെ റിപ്പോർട്ട്. അങ്ങനെയെങ്കിൽ, സഞ്ജുവിന്റെ 31-ാം ജന്മദിനമായ ഇന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമോ എന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിന് ജന്മദിനാശംസകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാൻ റോയൽസും ഒരു ആശംസാ റീൽ പങ്കിട്ടു, എന്നാൽ സാങ്കേതിക നടപടിക്രമങ്ങൾ വളരെ സമയമെടുക്കുകയാണെങ്കിൽ, പ്രഖ്യാപനവും വൈകിയേക്കാം. ട്രാൻസ്ഫറിൽ ഉൾപ്പെട്ട മൂന്ന് കളിക്കാരുടെയും സമ്മതം ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഇത് ബിസിസിഐയെയും ഐപിഎൽ ഗവേണിംഗ് കൗൺസിലിനെയും അറിയിക്കണം. ഒരു വിദേശ കളിക്കാരനെ ട്രാൻസ്ഫർ ചെയ്യുകയാണെങ്കിൽ, ആ രാജ്യത്തെ ക്രിക്കറ്റ് ബോർഡും പ്രക്രിയയിൽ പങ്കാളിയാകേണ്ടിവരും. സാം കറന്റെ കാര്യത്തിൽ, ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ ഇടപെടൽ ആവശ്യമാണ്. ഈ പ്രക്രിയകളിലെ കാലതാമസമാണ് ഔദ്യോഗിക പ്രഖ്യാപനം വൈകാൻ കാരണം.
ആദ്യം ഡൽഹിസഞ്ജുവിനായി ആദ്യം താൽപര്യമറിയിച്ച് രംഗത്തെത്തിയത് ഡൽഹി ക്യപിറ്റൽസാണ്. സഞ്ജുവിന് പകരം ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്സ്, ആഭ്യന്തര താരം സമീർ റിസ്വി എന്നിവരെ വിട്ടുതരണമെന്ന് ഡൽഹി ക്യാപിറ്റൽസിനോട് രാജസ്ഥാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഒരാളെ മാത്രമേ വിട്ടുതരൂ എന്ന് ഡൽഹി നിലപാടെടുത്തതോടെ രാജസ്ഥാൻ പിൻവാങ്ങി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










