ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യ 7 വിദേശ രാജ്യങ്ങളിലെ ഉന്നത കോടതികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. 2027 ഫെബ്രുവരി 9 വരെ അദ്ദേഹം പദവിയിൽ തുടരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ.പി. നദ്ദ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഹരിയാന സ്വദേശിയായ സൂര്യകാന്ത് 1984 ൽ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. ഹിസാറിലെ ജില്ലാ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച ശേഷം ഒരു വർഷത്തിനുള്ളിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറി. സേവനവുമായി ബന്ധപ്പെട്ട കേസുകളിലൂടെ അദ്ദേഹം സ്വയം പേരെടുത്തു. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായപ്പോൾ 38 വയസ്സായിരുന്നു. അടുത്ത വർഷം, സീനിയർ അഡ്വക്കേറ്റായി സ്ഥാനക്കയറ്റം ലഭിച്ചു. 2004 ൽ, 42 വയസ്സിൽ, അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










