ഭർതൃവീട്ടിൽ പൊള്ളലേറ്റു മരിച്ച അർച്ചനയുടെ പിതാവ് മനയ്ക്കലക്കടവ് വെളിയത്തുപറമ്പിൽ ഹരിദാസ് പറയുന്നത് ഇങ്ങനെ .എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും വീട്ടിലേക്കു തിരിച്ചു വരാൻ മകളോട് പറഞ്ഞതാണ്. ഭർത്താവ് ഷാരോൺ അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു ഇന്നലെ വൈകിട്ട് 4ന് വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആറു മാസം മുൻപായിരുന്നു വിവാഹം നടന്നത് . അർച്ചനയുടെ വീടിനു പുറകിൽ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അർച്ചനയെ വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു ഷാരോൺ . വീട്ടിലേക്കു ഫോൺ ചെയ്യാൻ മകളെ സമ്മതിക്കില്ലായിരുന്നു. അവൾക്ക് അവനെ പേടിയായിരുന്നു.
വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല. പഠിക്കാനുള്ള ബുക്കുകൾ ഞാൻ കൊടുത്തയച്ചിരുന്നു. കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോൺ. ഈ ബന്ധം വേണ്ടെന്നു മുൻപേ പറഞ്ഞതാണ്. മകളെ നിരന്തരം അവൻ ഭീഷണിപ്പെടുത്തിയിരുന്നു .ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളില്‍വെച്ച് തീകൊളുത്തിയ അര്‍ച്ചന, ദേഹമാസകലം തീപടര്‍ന്നതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയില്‍ ചാടിയതാണെന്നാണ് നിഗമനം. സംഭവസമയത്ത് അര്‍ച്ചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃമാതാവ് പേരക്കുട്ടിയെ അങ്കണവാടിയില്‍നിന്ന് വിളിക്കാനായി പോയതായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










