ശാസ്തമംഗലത്ത് എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ഥി അമൃത ആറിനേയാണ് ശ്രീലേഖ പരാജയപ്പെടുത്തിയത്. ശാസ്തമംഗലത്തിലെ വിജയത്തിനുശേഷം ജനങ്ങളെ സേവിക്കാൻ അവസരം ലഭിക്കുമെന്നും ആദ്യ ദിവസം മുതൽ അഴിമതിരഹിതമായ ഭരണം ലഭിക്കുമെന്നും തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി കണക്കാക്കപ്പെടുന്ന ആർ. ശ്രീലേഖ പറഞ്ഞു. ബിജെപിയുടെ ആദ്യ വനിതാ മേയറാകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ബിജെപി നേതൃത്വമാണെന്നും മുൻ ഡിജിപി കൂടിയായ ശ്രീലേഖ പറഞ്ഞു.
മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാവുന്ന വി.വി. രാജേഷ് വിജയിച്ചിട്ടുണ്ട്. കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് മുന്‍ ജില്ലാ പ്രസിഡന്റും നിലവിലെ കൗൺസിലറുമായ രാജേഷിന്റെ വിജയംകവടിയാറില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥനും വിജയിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










