ചെറുപ്പക്കാർ ഹൃദ്രോഗംമൂലം മരണപ്പെടുന്ന വാർത്തകൾ ആശങ്കയോടെയാണ് നാം കേൾക്കാറ്. ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് നാം കരുതുന്ന ചിലർ ജിമ്മിലും വ്യായാമം ചെയ്യുന്നതിനിടയ്ക്ക് കുഴഞ്ഞുവീണ് മരിച്ചതായുള്ള റിപ്പോർട്ടുകളും നമുക്ക് മുന്നിലുണ്ട്. ഡോക്ടർമാരടക്കമുള്ള വിദഗ്ധർ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി(hypertrophic cardiomyopathy). 30 ശതമാനം പേർക്കും ഈ രോഗംമൂലമുണ്ടാകുന്ന ആദ്യലക്ഷണം ഹൃദയസ്തംഭനം തന്നെയാണ് .
ഒരു ജനിതക ഹൃദ്രോഗാവസ്ഥയാണ് ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി. ഹൃദയപേശികൾ അസാധാരണമായി കട്ടിയുള്ളതായി മാറുന്നതാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. സെപ്റ്റത്തെയാണ് ഇത് ബാധിക്കുന്നത്. പേശികൾ കട്ടിയുള്ളതായി മാറുന്നത് ഹൃദയത്തിൽ നിന്ന് രക്തം പുറത്തേക്ക് പോകാനുള്ള മാർഗത്തെ ഇടുങ്ങിയതാക്കുന്നു. കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാനുമുള്ള കഴിവിനേയും ഇത് ബാധിക്കുന്നു. യുവ കായികതാരങ്ങളിലും 35 വയസ്സിന് താഴെയുള്ളവരിലും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിൻ്റെ പ്രധാന കാരണം ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതിയാണെന്നാണ് റിപ്പോർട്ടുകൾ.എച്ച്സിഎം (HCM) ഉള്ള പലർക്കും കാര്യമായ ലക്ഷണങ്ങളുണ്ടാകാറില്ല. ഈ ആരോഗ്യപ്രശ്നമുള്ളവരിൽ ഏകദേശം 50% ആളുകൾക്കും ലക്ഷണങ്ങൾ ഇല്ലാതെയോ അല്ലെങ്കിൽ നേരിയ ലക്ഷണങ്ങളോ മാത്രമേ ഉണ്ടാകാറുള്ളൂ. തലകറക്കം, നെഞ്ചിലെ മുറുക്കം, അല്ലെങ്കിൽ ശ്വാസംമുട്ടൽ എന്നീ ലക്ഷണങ്ങളുണ്ടായാലും അത് സാധാരണ ക്ഷീണമായോ സമ്മർദ്ദമായോ ആളുകൾ തള്ളിക്കളയാനുള്ള സാധ്യതയും ഏറെയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










