കൊച്ചി ∙ നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ പൊലീസ് കേസെടുത്തേക്കും. അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ കണ്ടിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ആന്റണിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെ കുറിച്ചും അതിക്രമത്തെ കുറിച്ചും അതിജീവിത പരാതി പറഞ്ഞിരുന്നു. വിഡിയോ പ്രചരിപ്പിക്കുന്നതിൽ നടപടി വേണം എന്നായിരുന്നു ആവശ്യം. അതെ സമയം ദിലീപിനു കേസിൽ പങ്കില്ലെന്നാണ് മാർട്ടിൻ വിഡിയോയിൽ പറയുന്നത്.
നടിയെ ആക്രമിച്ച കേസിൽ മാർട്ടിൻ 20 വർഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ പുറത്തിറക്കിയ വിഡിയോയാണ് കേസിലെ വിധിക്കുശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോടതി തള്ളിയ വാദങ്ങളാണ് വിഡിയോയിലുള്ളത്. മാര്‍ട്ടിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം കഠിനതടവിനാണ് കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് പഴയ വിഡിയോ വീണ്ടും പ്രചരിക്കുന്നത്. വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










