ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴങ്ങളിലൊന്നാണ് മാതളം. മാതളം തുടർച്ചയായി 21 ദിവസം കഴിച്ചാൽ അതിശയകരമായ മാറ്റങ്ങൾ ശരീരത്തിനുണ്ടാകും. അവ എന്തൊക്കെ എന്നറിയാം.രണ്ടു മുതൽ മൂന്നാഴ്ച വരെ തുടർച്ചയായി ചെറിയ ഒരു ബൗൾ മാതളം കഴിച്ചാൽ ചർമത്തിന് തിളക്കം കൂടുന്നതായി കാണാം. ക്ഷീണം അകറ്റാനും ഇത് സഹായിക്കും. ചെറിയ കാലം കൊണ്ട് ചർമത്തിലുണ്ടാകുന്ന വരകളും മറ്റും പൂർണമായും മാറില്ല എങ്കിലും നിറത്തിലും ചർമത്തിന്റെ തിളക്കത്തിലും മാറ്റം ഉണ്ടാകുന്നതായി കാണാം.
മാതളക്കുരുവിൽ നാരുകൾ (fibre) ധാരാളമുണ്ട്. ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതുകൊണ്ടു തന്നെ ഉദരാരോഗ്യം മെച്ചപ്പെടുത്താൻ മാതളത്തിനു കഴിയും. 21 ദിവസത്തിനുള്ളിൽത്തന്നെ ദഹനം സുഗമമാകും. വയറു കമ്പിക്കുന്നത് (bloating) കുറയും. ചെറിയ ഒരു ബൗൾ മാതളം കഴിച്ചാൽ ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഉദരാരോഗ്യം മെച്ചപ്പെടും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










