പ്രമേഹവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതു മൂലമുള്ള പ്രശ്നങ്ങളും കൂടി വരുന്ന കാലത്ത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് മധുരക്കിഴങ്ങ്. ആന്റിഓക്സിഡന്റുകളും ഫൈബറും വൈറ്റമിനുകളും ധാരാളമടങ്ങിയ ഒന്നാണിത്. ശരിയായി പാചകം ചെയ്ത് മിതമായ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇതിൽ 4 ഗ്രാം ഫൈബർ ഉണ്ട്. ഇത് ദഹനം സാവധാനത്തിലാക്കുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയുംചെയ്യും . മധുരക്കിഴങ്ങിലെ റസിസ്റ്റന്റ് സ്റ്റാർച്ച് ചെറുകുടലിൽ പെട്ടെന്നുള്ള ദഹനത്തെ തടയുകയും കുടലിലെത്തുമ്പോൾ ഉദരത്തിലെ ബാക്ടീരിയകൾ ഇതിനെ ഫെർമെന്റ് ചെയ്യുകയും ചെയ്യും.
ഇത് ഉപാപചയപ്രവർത്തനം ആരോഗ്യകരമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുകയും ചെയ്യും. പാൻക്രിയാസിന്റെ ആരോഗ്യം മധുരക്കിഴങ്ങിലടങ്ങിയ ചില സംയുക്തങ്ങൾ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും. അതായത് ശരീരം ഇൻസുലിനോട് മെച്ചപ്പെട്ട രീതിയിൽ പ്രതികരിക്കുകയും കൂടുതൽ ഫലപ്രദമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. മധുരക്കിഴങ്ങ് പതിവായി കഴിച്ച ടൈപ്പ് 2 പ്രമേഹമുള്ള രോഗികളിൽ ഫാസ്റ്റിങ്ങ് ബ്ലഡ് ഗ്ലൂക്കോസിന്റെ അളവ് മെച്ചപ്പെട്ടതായി പഠനത്തിൽ കണ്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










