തിരുവനന്തപുരം ∙ കോർപറേഷൻ മേയർ സ്‌ഥാനത്തേക്കു യുഡിഎഫിൽനിന്ന് കെ.എസ്.ശബരീനാഥൻ മത്സരിക്കും. മേരി പുഷ്പം ഡപ്യൂട്ടി മേയർ സ്ഥാനാർഥിയായും മത്സരിക്കും. മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ എൽഡിഎഫും തീരുമാനിച്ചു.മത്സരിക്കാൻ എൽഡിഎഫും യുഡിഎഫും തീരുമാനിച്ചതോടെ വീണ്ടുമൊരു പോരാട്ടത്തിനു കൂടി കോർപറേഷനിൽ കളമൊരുങ്ങുകയാണ്.
തോൽവി ഉറപ്പാണെങ്കിലും ബിജെപിക്കെതിരെ സ്‌ഥാനാർഥിയെ നിർത്താതിരുന്നാൽ, അവർക്കു മുന്നിൽ രാഷ്ട്രീയമായി അടിയറവ് പറഞ്ഞുവെന്ന വ്യാഖ്യാനമുയരുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി അത് പ്രചാരണായുധമാക്കുമെന്നും ഇരുമുന്നണികളും വിലയിരുത്തിയിരുന്നു. 26നു രാവിലെ 10.30നാണു മേയർ തിരഞ്ഞെടുപ്പ്. ഉച്ചകഴിഞ്ഞ് ഡപ്യൂട്ടി മേയറെ തിരഞ്ഞെടുക്കും.ആർ.പി.ശിവജിയാണ് എൽഡിഫ് സ്ഥാനാർഥി. ബിജെപിയുടെ മേയർ സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










