കഴുത്തിനു സമീപം ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളിൽ ഉണ്ടാകുന്ന അർബുദമാണ് തൈറോയ്ഡ് കാന്‍സർ. നേരത്തെ കണ്ടെത്തിയാൽ ഈ അർബുദം ചികിത്സിച്ചു മാറ്റാൻ സാധിക്കും. ഹൃദയമിടിപ്പിന്റെ നിരക്ക്, രക്തസമ്മർദം, ശരീരതാപനില, ശരീരഭാരം ഇവയെ നിയന്ത്രിക്കുന്ന ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു തൈറോയ്ഡ് കാൻസർ അപൂർവമാണെങ്കിലും ഈ അടുത്തകാലത്ത് ഈ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. ഏതു പ്രായത്തിലും തൈറോയ്ഡ് കാൻസർ ബാധിക്കാം. എങ്കിലും 30 മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകളെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്.
ബയോപ്സിയിലൂടെ രോഗനിർണയം സാധ്യമാണ്. തൈറോയ്ഡ് കാൻസറിന്റെലക്ഷണങ്ങളെ അറിയാം. കഴുത്തിൽ ചെറിയ മുഴയോ വീക്കമോ തൈറോയ്ഡ് കാൻസറിന്റെ ആദ്യലക്ഷണങ്ങളിലൊന്നാണ്. ഈ മുഴ വേദനയില്ലാത്തതും വളരെ സാവധാനം മാത്രം വളരുന്നതുമാണ്. അതുകൊണ്ട് തന്നെ വർഷങ്ങളോളം ഇത് തിരിച്ചറിയപ്പെടാതെ പോകാം. കട്ടിയുള്ള ഈ മുഴ കഴുത്തിൽ തൊട്ടു നോക്കി തിരിച്ചറിയാൻ സാധിക്കും. ആദ്യസമയത്ത് വേദനയോ അസ്വസ്ഥതയോ തോന്നാത്തതുകൊണ്ട് പലരും ഇതിനെ അവഗണിക്കുകയാണ് പതിവ്. കാൻസർ മൂലമല്ലാതെയും കഴുത്തിൽ മുഴകളുണ്ടാവാം. ഗോയിറ്ററോ സിസ്റ്റോ മൂലം ആകാം ഇത്. എന്നാൽ കഴുത്തില്‍ എന്തെങ്കിലും മുഴയോ വളർച്ചയോ കണ്ടാൽ വൈദ്യപരിശോധന നടത്തേണ്ടതാണ്.
ഇതുമൂലം ശബ്ദത്തിൽ വ്യത്യാസം വരുകയും ശബ്ദം പരുക്കനാകുകയും ചെയ്യും. ഈ ലക്ഷണം പലപ്പോഴും ജലദോഷമോ അലർജി പ്രശ്നങ്ങളോ വോയ്സ് സ്ട്രെയ്ൻ അഥവാ ശബ്ദത്തിന് ആയാസം ഉണ്ടായതുകൊണ്ടോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാം. നിങ്ങളുടെ ശബ്ദം പരുപരുത്തതാവുകയോ ഏതാനും ആഴ്ചകൾക്കുശേഷവും അത് മെച്ചപ്പെട്ടിട്ടില്ല എങ്കിൽ പരിശോധന നടത്തണം. തുടർച്ചയായി ശബ്ദം പരുക്കനാകുന്നത് തൈറോയ്ഡിനു സമീപമുള്ള നാഡികളിൽ ട്യൂമർ അമരുന്നതു മൂലം ആകാം. തൈറോയ്ഡ് കാൻസർ മൂലം ശബ്ദം പരുക്കനാകുന്നത് ദീർഘകാലം നിലനിൽക്കാം. സാധാരണ ചികിത്സകൊണ്ട് ഇത് സുഖപ്പെടാനും സാധ്യത കുറവാണ്.ട്യൂമർ വളരുന്നതനുസരിച്ച് അത് അന്നനാളത്തിലും ശ്വാസനാളത്തിലും അമർത്തും. ഇതു മൂലം ഉണ്ടാകുന്ന പ്രഷർ (സമ്മർദം) മൂലം വിഴുങ്ങാൻ പ്രയാസം അനുഭവപ്പെടും. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്ന പോലെ തോന്നും. ട്യൂമർ ശ്വാസനാളത്തിൽ അമർന്നാൽ ശ്വസിക്കാന്‍ പ്രയാസം, ശ്വസിക്കുമ്പോൾ ശബ്ദമുണ്ടാവുക തുടങ്ങിയ ശ്വസനപ്രശ്നങ്ങൾ ഉണ്ടാകും. ഈ ലക്ഷണങ്ങൾ പലപ്പോഴും ആസിഡ് റിഫ്ലക്സിന്റെയോ അണുബാധയുടേതോ അലർജിയുടേയോ ആയി തെറ്റിദ്ധറിക്കപ്പെടും. വളരെ സാവധാനം ഡെവലപ് ചെയ്യുന്നതിനാൽത്തന്നെ ഇത് തൈറോയ്ഡ് കാൻസറിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










