ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ രണ്ടു വയസ്സുകാരൻ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. ചെങ്ങന്നൂർ നഗരസഭ ഹാച്ചറി വാർഡിൽ പള്ളിത്താഴത്തേതിൽ ടോം തോമസ്-ജിൻസി ദമ്പതിമാരുടെ ഏക മകൻ ആക്സ്റ്റൺ പി. തോമസ് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഗർഭിണിയായ ജിൻസി കുഞ്ഞിന് ഉച്ചഭക്ഷണം കൊടുത്തശേഷം കിടപ്പുമുറിയിലേക്ക് പോകുമ്പോൾ ഹാളിൽ കളിക്കുന്നുണ്ടായിരുന്നു. തിരിച്ചുവന്നു നോക്കിയപ്പോൾ കണ്ടില്ല.
അമ്മയെക്കൂടാതെ അമ്മൂമ്മയും വീട്ടിലുണ്ടായിരുന്നു. തുടർന്ന് ഇവർ വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീണു കിടക്കുന്നതു കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ ടോം തോമസ് റിസോർട്ട് നടത്തുകയാണ്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










