കൊച്ചി ∙ ഫെയ്സ് ക്രീം മാറ്റിവച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അമ്മയെ കമ്പിപ്പാര കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച മകളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ താമസിക്കുന്ന സരസുവിനെയാണ് മകൾ നിവ്യ ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഫെയ്സ് ക്രീം കാണാതായതിനെ തുടർന്ന് നിവ്യ അമ്മയോട് തർക്കം തുടങ്ങുകയും കഴുത്തിൽ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. തുടർന്ന് സരസുവിനെ നിലത്തിട്ട് ചവിട്ടിയശേഷം കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സരസുവിന്റെ വാരിയെല്ല് ഒടിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരച്ചിലിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലെത്തിച്ചത്. സരസുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് നിവ്യയെ വയനാട്ടിൽ നിന്നാണ് പിടികൂടിയത്.
കൊലപാതകശ്രമം ഉൾപ്പെടെ കഞ്ചാവ് കേസുകളിലും നിവ്യ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വിവാഹിതയായ നിവ്യ ഭർത്താവുമായി അകന്നു കഴിയുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










