മുംബൈ: വിമാന യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി Directorate General of Civil Aviation (ഡിജിസിഎ) പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. സീറ്റ് ബുക്കിംഗ്, ബാഗേജ് നിബന്ധനകൾ എന്നിവയിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. ഇനി യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റുകൾ തിരഞ്ഞെടുക്കാൻ അധിക തുക നൽകേണ്ട സാഹചര്യം കുറയും. വിമാനത്തിലെ കുറഞ്ഞത് 60% സീറ്റുകൾ സൗജന്യമായി അലോട്ട് ചെയ്യണമെന്ന് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ സീറ്റ് തിരഞ്ഞെടുപ്പിനായി അധിക ചിലവ് ഒഴിവാക്കാൻ സാധിക്കും.
ഒരേ പിഎൻആറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരെ ഒരുമിച്ച് ഇരുത്താൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വേർപിരിഞ്ഞ് സീറ്റുകൾ ലഭിക്കുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരം ലഭിക്കും.കൂടാതെ, സംഗീതോപകരണങ്ങളും കായിക ഉപകരണങ്ങളും കൊണ്ടുപോകുന്നതിന് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കണമെന്നും ഡിജിസിഎ നിർദ്ദേശിച്ചു. വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നതിനും കൂടുതൽ വ്യക്തതയുള്ള നയം വേണമെന്നാണ് ആവശ്യം.വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ യാത്രക്കാരുടെ അവകാശങ്ങൾ കൃത്യമായി പാലിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ അവകാശങ്ങൾ വിമാനക്കമ്പനികളുടെ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും എയർപോർട്ട് കൗണ്ടറുകളിലും വ്യക്തമായി പ്രദർശിപ്പിക്കണം. പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ നൽകുന്നതിനും നിർദ്ദേശമുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










