റിയാദ്: ഞായറാഴ്ച സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ഉയർന്ന താപനിലയും പൊടിക്കാറ്റുമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM).
കിഴക്കൻ, റിയാദ്, മക്ക പ്രവിശ്യകളില്‍ താപനില ഉയർന്ന നിലയില്‍ തുടരും.കിഴക്കൻ, റിയാദ്, മക്ക, നജ്റാൻ പ്രവിശ്യകളില്‍ ശക്തമായ കാറ്റ് വീശും. പൊടിക്കാറ്റുമുണ്ടായേക്കും. ജിസാനിലേക്കുള്ള തീരദേശ റോഡില്‍ ദൂരക്കാഴ്ച പൂജ്യമോ പൂജ്യത്തിനടുത്തോ ആകും.
രാജ്യത്തിന്റെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലും പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറയും. അതേസമയം, തെക്കൻ ഭാഗങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴയും NCM പ്രവചിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










