തൃശൂർ : തൃശൂർ വെള്ളാനിക്കരയില്‍ രാത്രി ഫാമില്‍ അതിക്രമിച്ചുകയറി പശുക്കള്‍ക്ക് നേരെ ലൈംഗിക അതിക്രമം. നഗ്നനായെത്തിയ അജ്ഞാതൻ ഫാമിലെത്തി പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
മറ്റൊരു പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ദൂരെ മാറ്റി കെട്ടുകയും ചെയ്തു, ഇതിനെയും ഉപദ്രവിച്ചു കാണാം എന്നതാണ് നാട്ടുകാരുടെ സംശയം. കൊറ്റിക്കല്‍ സ്വദേശി സുധീഷിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഫാമില്‍ സ്ഥാപിച്ച സിസിടിവി കാമറകളില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഏകദേശം ആറടി ഉയരം തോന്നിക്കുന്ന പുരുഷനാണ് അതിക്രമത്തിന് പിന്നിലെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണെങ്കിലും ഇയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവസമയത്ത് പശുക്കളുടെ കരച്ചില് ശബ്ദം കേട്ട് ഉണർന്ന ഫാമിലെ കറവക്കാരൻ അക്രമിയെ നേരിട്ടു കണ്ടിരുന്നു. എന്നാല്‍ ഇയാള്‍ പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനത്തിലാണ് അക്രമി ഫാമിന് സമീപം വരെ എത്തിയതെന്ന് ഫാം ഉടമ പറഞ്ഞു.
സംഭവത്തില്‍ ഫാം ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതര ലൈംഗിക വൈകൃതമുള്ള അക്രമിയെ എത്രയും വേഗം വലയിലാക്കണമെന്ന ശക്തമായ ആവശ്യത്തിലാണ് നാട്ടുകാർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








