സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 400 രൂപകുറഞ്ഞ് 38,000 രൂപയായി. 4,750 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ രണ്ടുദിവസമായി പവന്റെ വില 38,400 നിലവാരത്തിൽ തുടരുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനമുയർന്ന് 1,922.81 ഡോളറിലെത്തി. മുമ്പത്തെ വ്യാപാരദിനത്തിൽ 2.5ശതമാനമായിരുന്നു വിലയിൽ ഇടിവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,781 രൂപയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









