മാവൂർ: മാവൂരിലെയും പരിസര പ്രദേശങ്ങളിലെയും പത്ര-ദൃശ്യ മാധ്യമ പ്രവർത്തക കൂട്ടായ്മയായ മാവൂർ പ്രസ് ഫോറത്തിൻ്റെ ഇരുപതാം വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനവും മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കലും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ഉമ്മർ മാസ്റ്റർ നിർവഹിച്ചു.
ഒരു വർഷം നീളുന്ന പരിപാടികളാണ് വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുക. മുതിർന്ന മാധ്യമ പ്രവർത്തകരായ അബ്ദുല്ല മാനൊടുകയിൽ, പി.ടി. മുഹമ്മദ് എന്നിവരെ ഉമ്മർ മാസ്റ്റർ ആദരിച്ചു. എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ പാർവതി സുരേഷിനെ ഉപഹാരം നൽകി ആദരിച്ചു. എം. ധർമജൻ, വി.എസ്. രഞ്ജിത്, പി. സുനോജ് കുമാർ, എം. ഇസ്മയിൽ മാസ്റ്റർ, പി. അബ്ദുൽ ലത്തീഫ്, പി.ടി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
മാവൂർ പുൽക്കണ്ടി ബിൽഡിങ്ങിലെ പ്രസ് ഫോറം ഓഫിസിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് അബ്ദുല്ല മാനൊടുകയിൽ അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം സെക്രട്ടറി ടി.എം. അബൂബക്കർ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.എം.എ. റഹ്മാൻ നന്ദിയും പറഞ്ഞു. പി. ശ്രീനിവാസൻ, സി. സുരേഷ് ബാബു, നിധീഷ് നങ്ങാലത്ത്, വി.എൻ. അബ്ദുൽ ജബ്ബാർ, സത്യദാസ് മേച്ചേരിക്കുന്ന്, ഇ.ടി നിബിൻ രാജ് തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









