മുംബൈ: മുംബൈയിലെ നായർ ആശുപത്രിയിലെ ഡോക്ടർ ബിൻ സന്ദേഷ് തുപെയാണ് മരിച്ചത്. അദ്ദേഹത്തിന് 27 വയസ്സായിരുന്നു. അനസ്‌തേഷ്യ ഡിപ്പാർട്ട്‌മെന്റിലെ ഡോക്ടറായിരുന്നു. ഇയാൾ മരുന്ന് കുത്തി വെച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഹോസ്റ്റര്ൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഔറംഗബാദ് സ്വദേശിയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.
ജീവിതത്തിലെ പ്രശ്നങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചേക്കാമെന്ന് പ്രാഥമിക പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാത്രി 10.25 ഓടെ ഹോസ്റ്റലിന്റെ ഒമ്പതാം നിലയിലെ മുറിയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. മസിൽ റിലാക്സന്റ് മരുന്ന് കുത്തിവച്ചാണ് ഇയാൾ മരിച്ചതെന്ന് റിപ്പോർട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അതേസമയം, ആത്മഹത്യ ചെയ്യാൻ കാരണമായത് എന്താണെന്ന് വ്യക്തമല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









