കൊച്ചി: ഇരട്ട കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ ഒരാളെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. വടക്കക്കരയിലെ നീണ്ടൂര്‍ മേക്കാട്ട് വീട്ടിൽ നിന്നാണ് ജോഷി (42) അറസ്റ്റിലായത്. തുരുത്തിപ്പുറം മടപ്ലാതുരുത്ത് 2014 ഏപ്രിൽ 3 ന് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയതും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതുമായ കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഇപ്പോൾ ഇയാൾ മലപ്പുറത്തെ പുളിക്കല്‍ ചെറുക്കാവ് ചെറുകുത്ത് വീട്ടിലെ താമസക്കാരനാണ്.
ലോങ്ങ് പെന്‍റിംഗ് കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും ആണ് വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









