ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം 2 ചോർന്നു. റിലീസിന് രണ്ട് മണിക്കൂറിന് പിന്നാലെ ചിത്രം ടെലിഗ്രാമിൽ എത്തുകയായിരുന്നു. അതേസമയം ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
ഫെബ്രുവരി 19 ഇന്ന് ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്താന്‍ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയത് ദൗർഭാഗ്യകരമാണെന്നും ആമസോൺ തന്നെ ഇത് തടയുമെന്നാണ് പ്രതീക്ഷയെന്നും ജീത്തു ജോസഫ് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ കൊണ്ടാണ് ചിത്രം തീയറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കാതെ വന്നത്. അതാണ് ഒടിടി റിലീസിന് കാരണമായതെന്നും ജീത്തു ജോസഫ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









